മൂന്നാം വർഷവും കാൽനടയായി വേളാങ്കണ്ണിയിലേക്ക്; തീർഥാടനം മുടക്കാതെ നാലംഗ സംഘം

തിങ്കളാഴ്ച രാത്രി ട്രിച്ചിയിലെത്തുന്ന സംഘം 27ന് സന്ധ്യയോടെ വേളാങ്കണ്ണി പള്ളിയില്‍ പ്രവേശിച്ച് 29ന് മടങ്ങും
Walking to Velankanni for the third consecutive year

വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര സംഘം

Updated on

കോതമംഗലം: പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്‍റെ വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റര്‍ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച രാത്രി തമിഴ്‌നാട്ടിലെ അയിലൂരിലെത്തി.

തിങ്കളാഴ്ച രാത്രി ട്രിച്ചിയിലെത്തുന്ന സംഘം 27ന് സന്ധ്യയോടെ വേളാങ്കണ്ണി പള്ളിയില്‍ പ്രവേശിച്ച് 29ന് മടങ്ങും. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച 15 നോമ്പ് മാതാവിന്‍റെ സ്വര്‍ഗാരോപണതിരുനാളില്‍ മുറിക്കാതെ സെപ്റ്റംബര്‍ എട്ടിന് പിറവിത്തിരുനാള്‍വരെ തുടരുമെന്ന് സംഘാംഗമായ ചാള്‍സ് വാട്ടപ്പിള്ളില്‍ പറഞ്ഞു.

പൈങ്ങോട്ടൂര്‍ ഇടവകയില്‍നിന്നും ചാള്‍സിനോടൊപ്പം ബിജു കൂരീക്കാട്ടില്‍, ജോണിവാക്കര്‍ തെങ്ങുംകുടിയില്‍, സോജിന്‍ പുതുശേരി എന്നിവരുമാണ് തുടര്‍ച്ചയായി മൂന്നാംവര്‍ഷവും വേളാങ്കണ്ണിയിലേക്ക് പദയാത്ര നടത്തുന്നത്. ഇവര്‍ക്കൊപ്പം മറ്റ് ഇടവകളില്‍നിന്നുള്ളവരുമുണ്ട്.

logo
Metro Vaartha
www.metrovaartha.com