

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
Representative Image
കൊച്ചി: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതിയിലെ പുഷ്പാകരന്‍ വെള്ളക്കയ്യന്‍ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടില്‍ പോയപ്പോഴായിരുന്നു ആക്രമണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.