ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന

54 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ ജനങ്ങൾ വലിയ ഭീതിയിലാ ണ് കഴിഞ്ഞുകൂടുന്നത്.
wild elephant attack
ഇടമലയാറിൽ വീടും അമ്പലവും തകർത്ത് കാട്ടാന
Updated on

കോതമംഗലം: ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിൽ കാട്ടാന വീടും, അമ്പലവും തകർത്തു. ഊരു മൂപ്പൻ ബാലകൃഷ്ണന്‍റെ സഹോദരൻ സന്തോഷിന്‍റെ വീടാണ് ആന തകർത്തത്. സന്തോഷും കുടുംബവും തത്സമയം വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് ആളപായം ഉണ്ടായില്ല. കുടിയിലെ ഈറ്റയില മേഞ്ഞ ക്ഷേത്രവും" തകർത്താണ് ആന പോയത്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പ്രത്യേക പ്രയോജനം ഉണ്ടായിയില്ലെന്ന് ആദിവാസികൾ പരാതിപ്പെട്ടു. കോളനിക്ക് ചുറ്റും ഫെൻസിംഗിനായി 17 ലക്ഷം രൂപ എം.എൽ എ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും, നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.

കോളനിക്ക് ചുറ്റും ട്രഞ്ച് താഴ്ത്തുക മാത്രമാണ് വന്യമൃഗശല്യത്തിൽ നിന്നും ആദിവാസി കുടുംബങ്ങളെ രക്ഷിക്കാനുളള യഥാർത്ഥ മാർഗ്ഗം. എന്നാൽ വനംവകുപ്പ് ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആദിവാസികൾ പരാതി ഉണ്ട്. 54 കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടെ ജനങ്ങൾ വലിയ ഭീതിയിലാ ണ് കഴിഞ്ഞുകൂടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com