കാട്ടാനയെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിച്ചു | Video

കോതമംഗലത്ത് പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലാണ് കാട്ടാന ഇറങ്ങിയത്

കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിച്ചു. ബുധനാഴ്ച മയക്കുവെടി വച്ചു മാറ്റാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകിയിരുന്നു. മാലിപ്പാറ, പൂച്ചക്കുത്ത്, പരപ്പൻചിറ, വാവേലി, വടക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാന എത്തിയത്.

രണ്ടാഴ്ച മുൻപ്, മാലിപ്പാറയിൽ സ്കൂൾ ബസിന് മുന്നിലെത്തിയ ആനയെ ഉദ്യോഗസ്ഥർ വനത്തിലേക്ക് കയറ്റിവിട്ടെങ്കിലും തിരികെ ജനവാസ മേഖലയിൽ എത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുളങ്ങാട്ടുകുഴിയിൽ കർഷകനായ സിബിയുടെ വീട്ടുപരിസരത്ത് ആനയെ കണ്ടത്.

ആന പ്രദേശത്ത് തുടരുകയായിരുന്നു. വൈകിട്ട് ആനയെ കാട്ടിലേക്ക് കയറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ ആന വടക്കുംഭാഗത്തെ ജനവാസമേഖലയിൽ എത്തി. എസിഎഫ് ജ്യോതിസിന്‍റെ നേതൃത്വത്തിൽ ഡോക്‌റ്റർമാരുടെ സംഘം സ്ഥലത്തെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ആനയെ മയക്കുവെടി വച്ചു. ആന മയങ്ങിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com