മാമലക്കണ്ടം റോഡിൽ കാട്ടാന ശല്യം രൂക്ഷം

ജങ്കിൾ സഫാരി ഉൾപ്പെടെ ബസുകളും നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡിലാണ് ആനശല്യം
wild elephant disturbance in mamalakandam
മാമലക്കണ്ടം റോഡിൽ കാട്ടാന ശല്യം രൂക്ഷം
Updated on

കോതമംഗലം: മാമലക്കണ്ടം -ആറാം മൈൽ റോഡിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കുടിയേറ്റ ആദിവാസി ഗ്രാമമായ മാമലക്കണ്ടം നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെട്ടാനുള്ള റോഡിലാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം ആറാം മൈലിൽ നിന്നും മാമലക്കണ്ടത്തേക്കും അവിടെ നിന്ന് ഇവിടത്തുകാർക്ക് പഞ്ചായത്ത്, വില്ലേജ് ആസ്ഥാനമായ കുട്ടമ്പുഴയിലേക്കും ബന്ധപ്പെടാനുള്ള പാതയാണ് ഇത്.

ജങ്കിൾ സഫാരി ഉൾപ്പെടെ ബസുകളും നിരവധി വാഹനങ്ങളും കടന്ന് പോകുന്ന റോഡിൽ പഴമ്പിളിചാലിനും മാമല കണ്ടെത്തിനും ഇടയിലാണ് കാട്ടാന ഇറങ്ങി നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇരുചക്ര വാഹനത്തിലും കടന്ന് പോകുന്ന റോഡിൽ കാട്ടാനഎത്തുന്നത് ജീവന് ഭീഷണിയായി മാറി കഴിഞ്ഞിരിക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ വനപാലകർ തയ്യാറാകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com