തൃശൂർ കൊരട്ടിയിൽ പുലിക്കു പിന്നാലെ കുറുനരിക്കൂട്ടവും; ജനങ്ങൾ ആശങ്കയിൽ

ഇൻഫോപാർക്കും കിൻഫ്രയും അടക്കം പ്രവർത്തിക്കുന്ന മേഖലയിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്.
Wild foxes found at koratty thrissur

തൃശൂർ കൊരട്ടിയിൽ പുലിക്കു പിന്നാലെ കുറുനരിക്കൂട്ടവും; ജനങ്ങൾ ആശങ്കയിൽ

Updated on

തൃശൂർ: കൊരട്ടിയിൽ ജനവാസ മേഖലയിൽ പുലിക്ക് പുറമെ കുറുനരികളും കൂട്ടമായെത്തിയതോടെ ജനങ്ങൾ ഭീതിയിൽ. സ്രാമ്പിക്കൽ പെരുമ്പി തോടിന് സമീപത്തെ പറമ്പിലാണ് പത്തോളം വരുന്ന കുറുനരിക്കൂട്ടത്തെ കണ്ടെത്തിയത്. സമീപത്തെ വീട്ടുകാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ചെറുതും വലുതുമായ കുറുനരികളെ കണ്ടത്.

പുലിയെ കാണപ്പെട്ട ദേശീയ പാതയോരത്തിന് എതിർദിശയിലാണ് കുറുനരി സംഘമുള്ളത്. സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുറുനരികളുടേയും, മരപ്പടിയേയും വ്യാപകമായി കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ഇൻഫോപാർക്കും കിൻഫ്രയും അടക്കം പ്രവർത്തിക്കുന്ന മേഖലയിൽ വന്യ മൃഗങ്ങളുടെ സാന്നിധ്യം വർധിക്കുന്നത് ആശങ്ക പടർത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com