"രാഹുകാലം കഴിയാതെ കയറില്ല"; വാശി പിടിച്ച് ചെയർപേഴ്സൺ, കാത്തിരുന്നത് മുക്കാൽ മണിക്കൂർ

ഇതോടെ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും കാത്തിരിക്കേണ്ടി വരുകയായിരുന്നു.
won't go up until the Rahu period is over"; Chairperson insists

സംഗീത

Updated on

കൊച്ചി: രാഹു കാലം കഴിയാനായി ഓഫിസിൽ കയറാതെ മുക്കാൽ മണിക്കൂർ കാത്തിരുന്ന് പെരുമ്പാവൂർ നഗരസഭയിലെ ചെയർപേഴ്സൺ. അധികാരത്തിലേറിയ യുഡിഎഫ് പ്രതിനിധി കെ.എസ് സംഗീതയാണ് രാഹുകാലം കഴിയാതെ ഓഫിസിൽ കയറില്ലെന്ന് വാശി പിടിച്ചത്. ഇതോടെ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും കാത്തിരിക്കേണ്ടി വരുകയായിരുന്നു.

സംഗീതയുടെ സത്യപ്രതിജ്ഞ രാവിലെ 11 മണിയോടെ പൂർത്തിയായിരുന്നു. പെരുമ്പാവൂർ നഗരസഭയിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 വോട്ടുകളും എൽഡിഎഫിന് 11 ‌വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com