യൽദോ ബാവ വിശ്വാസത്തിന്‍റെ കാവൽ ഭടൻ: അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ

മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സഹകാർമ്മികനായി
Yeldo Bava, the Guardian of the Faith: Patriarch Aphrem II

യൽദോ ബാവ വിശ്വാസത്തിന്‍റെ കാവൽ ഭടൻ: അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ

Updated on: 

കോതമംഗലം: സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോർ അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സന്ധ്യാ നമസ്കാരം നടത്തി. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്.

മലങ്കര യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സഹകാർമ്മികനായി. പാത്രിയർക്കീസ് ബാവായൊടൊപ്പം ഓറിയെന്റൽ ഓർത്തഡോക്സ് സഭയിലെ പ്രതിനിധികളും സഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും, ശെമ്മാശന്മാരും, സന്ന്യാസികളും നിരവധി വിശ്വാസികളും സംബന്ധിച്ചു.

ചടങ്ങിൽ എംബിഎംഎം അസോസിയേഷന്‍റെ കീഴിലുള്ള ചേലാട് പ്രവർത്തിക്കുന്ന ഫാദർ ജീ എസ് ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ക്യാൻസർ സെന്‍ററിന്‍റെ അടിസ്ഥാന ശില ആശീർവദിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാർ ബേസിൽ സൺഡേ സ്കൂളിന്‍റെ സുവനീർ പ്രകാശനം ചെയ്തു. മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള ദന്തൽ കോളെജിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ബാവ നിർവ്വഹിച്ചു.

ചടങ്ങുകൾക്ക് കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, വികാരി ഫാ. സാജു ജോർജ് കരിക്കപ്പിള്ളിൽ, സഹ വികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.