വനം വകുപ്പ് വാഹനത്തിന് ഡീസലടിക്കാൻ യൂത്ത് കോൺഗ്രസിന്‍റെ 'തെരുവ് തെണ്ടൽ'

സമരത്തിൽ നിന്നും ലഭിച്ച പണം മറയൂർ ഡി. എഫ് ഒ യുടെ പേരിൽ പോസ്റ്റാഫീസ് വഴി മണി ഓഡർ അയച്ചു
protest
വനം വകുപ്പ് വാഹനത്തിന് ഇന്ധനത്തിനായി യൂത്ത് കോൺഗ്രസിന്‍റെ 'തെരുവ് തെണ്ടൽ'
Updated on

മൂന്നാർ: വന്യമൃഗങ്ങളെ തുരത്താൻ സഹായത്തിനു വിളിച്ചാൽ വാഹനത്തിൽ ഇന്ധനമടിക്കാൻ കാശില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരം മറുപടി നൽകുന്നതായി ആരോപണം. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് കാന്തല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വനം വകുപ്പിന് ഡീസൽ അടിക്കാനായി തെരുവ് തെണ്ടൽ സമരം നടത്തി.

സമരത്തിൽ നിന്നും ലഭിച്ച പണം മറയൂർ ഡി. എഫ് ഒ യുടെ പേരിൽ പോസ്റ്റാഫീസ് വഴി മണി ഓഡർ അയച്ചു.തുടർന്ന് ഡി. എഫ് ഒ ഓഫീസ് ഉപരോധിച്ചുകൊണ്ട് സമരം നടന്നു . യൂത്ത് കോൺഗ്രസ് നേതാവ് എബിൻ കുര്യൻ അധ്യക്ഷത വഹിച്ചു. യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് അനിൽ കനകൻ ഉദ്ഘാടനം ചെയ്തു.

protest
വനം വകുപ്പ് വാഹനത്തിന് ഇന്ധനത്തിനായി യൂത്ത് കോൺഗ്രസിന്‍റെ 'തെരുവ് തെണ്ടൽ'

കെ. കൃഷ്ണമൂർത്തി, ആർ മണികണ്ഠൻ , എം ഗോവിന്ദരാജ്, കാളിദാസ് റാംകി, ബാലമുരുകൻ , ബി. അബിക , വിജയ് എന്നിവർ സംസാരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com