കോട്ടയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചൊവ്വാഴ്ച രാത്രി 11 മണിക്ക് കറുകച്ചാൽ മാന്തുരുത്തിയിലായിരുന്നു അപകടം.
Youth killed in car0 bike collision

ഗോപികൃഷ്ണൻ

Updated on

കോട്ടയം: കറുകച്ചാൽ മാന്തുരുത്തിയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാഞ്ഞിരപ്പാറ, കാരുവേലിയിൽ പുത്തൻപുരയ്ക്കൽ തങ്കപ്പന്‍റെ മകൻ ഗോപികൃഷ്ണൻ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കറുകച്ചാൽ മാന്തുരുത്തിയിലായിരുന്നു അപകടം.

സുഹൃത്തിനെ കറുകച്ചാലിൽ നിന്ന് കൊണ്ടുവരാൻ പോയ സമയം അമിത വേഗതയിൽ എത്തിയ ഇന്നോവ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഗോപികൃഷ്ണൻ മരണപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com