വോട്ടര്‍ പട്ടിക പരിഷ്‌കരണം: മഹാരാഷ്ട്രയിൽ 93% അപേക്ഷകള്‍ വിതരണം ചെയ്തു

മുംബൈ അപേക്ഷ വിതരണത്തില്‍ പിന്നില്‍

Officials stated that over 93 percent of applications have been distributed as part of the intensive voter list revision.

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 93 ശതമാനത്തിലധികം അപേക്ഷകള്‍ വിതരണം ചെയ്തതായി അധികൃതര്‍

Updated on

മുംബൈ : മഹാരാഷ്ട്രയില്‍ നടക്കുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 93 ശതമാനത്തിലധികം അപേക്ഷകള്‍ വിതരണം ചെയ്തുവെന്നും അതില്‍ 73 ശതമാനം പേരുടെ രേഖകള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത്.

മറാഠ്വാഡയിലെ വാര്‍ധ, ഹിംഗോളി ജില്ലകളില്‍ 100 ശതമാനം അപേക്ഷ വിതരണം ചെയ്തു. പുണെ, താനെ, മുംബൈ സബര്‍ബന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാനനഗരങ്ങള്‍ അപേക്ഷ വിതരണത്തിലും ഡിജിറ്റലൈസേഷന്‍ പുരോഗതിയിലും പിന്നിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയില്‍ 9.79 കോടി വോട്ടര്‍മാരുണ്ട്. ആകെ 9.18 കോടിഅപേക്ഷകള്‍ വിതരണം ചെയ്തു. 7.13 കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തുവെന്നും കമ്മിഷന്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com