

അമ്മയുമായി ചാറ്റിങ് എന്ന് സംശയം; 17 വയസുകാരന്‍ സുഹൃത്തിനെ കുത്തി
മുംബൈ:അമ്മയ്ക്ക് തന്‍റെ സുഹൃത്ത് മെസേജ് അയച്ചത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് 17 വയസുകാരന്‍ സുഹൃത്തിനെ ആക്രമിച്ചു. മുംബൈയിലാണ് സംഭവം. 24 വയസുള്ള സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രോഹിത് സഞ്ജയ്ക്കാണ് പരുക്കേറ്റത്.
ഇയാള്‍ക്ക് തലയിലും കഴുത്തിലുമാണ് കുത്തേറ്റിരിക്കുന്നത്. രോഹിത്ത് തന്‍റെ അമ്മയ്ക്ക് സ്ഥിരമായി മെസേജുകള്‍ അയച്ചിരുന്നുവെന്നും ഇവര്‍ തമ്മില്‍ എല്ലാ ദിവസവും ചാറ്റ് ചെയ്തിരുന്നുവെന്നുമാണ് 17 വയസുകാരന്‍ സംശയിച്ചിരുന്നത്.
എന്നാല്‍ 17 വയസുകാരന്‍റേത് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നുവെന്നാണ് രോഹിത് പറയുന്നത്. ആണ്‍കുട്ടിയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.