

ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യ സായാഹ്നം
മുംബൈ: ഡോംബിവ്ലി കേരളീയ സമാജം ജൂലൈ മാസത്തിലെ സാഹിത്യസായാഹ്നം 12ന് നടത്തുന്നു. മഴമൊഴികള്‍ എന്ന പേരില്‍ വൈകിട്ട് 4:30-ന് ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാടി മോഡല്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഏഴാം നിലയിലുള്ള ഹാളില്‍ വച്ചാണ് പരിപാടി
കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരി ലിജി ആര്‍. നമ്പ്യാര്‍ മുഖ്യാതിഥിതിയായി പങ്കെടുക്കും.
ആര്‍ട്ട്‌സ് & കള്‍ച്ചര്‍ സെക്രട്ടറി ഇന്‍-ചാര്‍ജ്ജും ട്രഷററുമായ മനോജ് കുമാര്‍, സാഹിത്യസായാഹ്നം കണ്‍വീനര്‍ ജോയ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7715057407, 9987776176