ബിഎസ്എന്‍എല്‍ സംസ്ഥാന മേധാവിയുടെ ഓഫിസില്‍ വനിതാദിനം ആഘോഷിച്ചു

നയനാ പ്രകാശ് മുഖ്യാതിഥിയായി

Women's Day celebrated at BSNL State Head's office

ബിഎസ്എന്‍എല്‍ സംസ്ഥാന മേധാവിയുടെ ഓഫിസില്‍ വനിതാദിനം ആഘോഷിച്ചു

Updated on

മുംബൈ: സാന്താക്രൂസ് ബിഎസ്എന്‍എല്‍ സംസ്ഥാന മേധാവിയുടെ ഓഫീസില്‍ മഹാരാഷ്ട്ര, ഗോവ വുമണ്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍ അന്തരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ചീഫ് ജനറല്‍ മാനേജര്‍ ഹരീന്ദ്രകുമാര്‍ മക്കാര്‍ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി നയന പ്രകാശ് മുഖ്യാതിഥിയായിരുന്നു. ചീഫ് ജനല്‍ മാനേജര്‍മാരായ ഹരീന്ദ്രകുമാര്‍, ഇഅനില്‍ ദനോര്‍ക്കര്‍, വൈസ് പ്രസിഡന്‍റു മാരായ വന്ദന സേത്തി, ശുഭാംഗി ദനോര്‍ക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സെക്രട്ടറി ലീന ദോശി, ജോ. സെക്രട്ടറി വിജി നായര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സന്ധ്യാ വര്‍മ്മ, അനിത രാധാകൃഷ്ണന്‍, സരസ്വതി ഹെബ്ബാര്‍ , പ്രിയങ്ക ശ്രീ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

logo
Metro Vaartha
www.metrovaartha.com