ലോക്കല്‍ ട്രെയിനുകള്‍ക്ക് വേണ്ടി കേന്ദ്രം 3000 കോടി വീതം നല്‍കുന്നെന്ന് മന്ത്രി

238 ട്രെയിനുകള്‍ കൂടി ഉടന്‍ വരും
Minister says Centre will provide Rs 3000 crore each for local trains

ലോക്കല്‍ ട്രെയിനുകള്‍ക്ക് വേണ്ടി കേന്ദ്രം 3000 കോടി വീതം നല്‍കുന്നെന്ന് മന്ത്രി

Representative image
Updated on

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് കേന്ദ്രം പ്രതിവര്‍ഷം 3,000 കോടി രൂപയുടെ സബ്സിഡി നല്‍കുന്നതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ യാത്രചെയ്യുന്നതിനുവേണ്ടിയാണ് സബ്‌സിഡി നല്‍കുന്നതെന്നും വ്യക്തമാക്കി.

സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനുമായി പ്ലാറ്റ്‌ഫോമുകള്‍, സ്റ്റെബിലിങ് ലൈനുകള്‍, പിറ്റ് ലൈനുകള്‍, കോച്ചിങ് ടെര്‍മിനലുകള്‍ എന്നിവയ്‌ക്കൊപ്പം ഓട്ടോമാറ്റിക് ഡോര്‍-ക്ലോസിങ് സംവിധാനങ്ങളുള്ള 238 പുതിയ ട്രെയിനുകള്‍കൂടി മുംബൈക്ക് ഉടന്‍ ലഭിക്കുമെന്ന്പറഞ്ഞു

logo
Metro Vaartha
www.metrovaartha.com