മുംബൈയിൽ യാത്രക്കാരന് ക്രൂരമർദനം; 3 ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തു

രണ്ട് ഡ്രൈവർമാർ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി
Taxi driversattack passenger
മുംബൈയിൽ യാത്രക്കാരന് ക്രൂരമർദനം; 3 ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തു
Updated on

മുംബൈ: ഓട്ടോ ചാർജ് സംബന്ധിച്ച തർക്കത്തിൽ യാത്രക്കാരനെ മർദിച്ചതിന് മൂന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ മാൻഖുർദ് പോലീസ് കേസെടുത്തു. രണ്ടു ദിവസം മുമ്പ് മർദനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്. വീഡിയോയിൽ, ഒരു യാത്രക്കാരനെ വടിയും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്നതും മറ്റുള്ളവർ സംഭവം റെക്കോർഡുചെയ്യുന്നതും വ്യക്തമാണ്.

മർദനമേറ്റ സൊഹൈൽ അൻസാരി പോലീസിനെ സമീപിക്കുകയും മൂന്ന് ഡ്രൈവർമാർക്കെതിരെ പരാതി നൽകുകയും ചെയ്തു.അൻസാരി പറയുന്നതനുസരിച്ച്, അഖിൽ യൂനുസ് ഷെയ്ഖ് തന്‍റെ കൈയ്യിൽ നിന്നും അധിക നിരക്ക് ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ തന്നെ വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തു. അൽപ്പസമയത്തിനുള്ളിൽ വിഷയം വഷളാവുകയും അൻസാരിയെ ഷെയ്ഖ് ബെൽറ്റ് കൊണ്ട് അടിക്കുകയും ആയിരുന്നു. ശേഷം ഷെയ്ഖിന്‍റെ സുഹൃത്തുക്കളായ മറ്റ് രണ്ട് ഡ്രൈവർമാരും അൻസാരിയെ മർദിക്കാൻ അയാളോടൊപ്പം ചേർന്നു.

പോലീസിൽ പോകരുതെന്ന് മൂവരും തന്നെ ഭീഷണിപ്പെടുത്തിയതായും അൻസാരി കൂട്ടിച്ചേർത്തു. അതേസമയം മറ്റ് രണ്ട് ഡ്രൈവർമാർ ഒളിവിൽ പോയതായും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഷെയ്ഖ് കസ്റ്റഡിയിലാണെന്നും ഇയാൾക്കെതിരെ ഇതിനു മുമ്പും ഒരു കേസ് നിലവിൽ ഉള്ളതായും പോലിസ് വൃത്തങ്ങൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.