പുനെയില്‍ നിന്ന് ഷിര്‍ഡിയിലേക്ക് പുതിയ ട്രെയിന്‍

കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

New train from Pune to Shirdi

പുനെയില്‍ നിന്ന് ഷിര്‍ഡിയിലേക്ക് പുതിയ ട്രെയിന്‍

file image
Updated on

മുംബൈ : പുനെ-സായ്നഗര്‍ ഷിര്‍ഡി എക്‌സ്പ്രസ് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ളാഗ് ഓഫ് ചെയ്തു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പുനെയില്‍ റെയില്‍വേയുടെ ശേഷി ഇരട്ടിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പുനെയില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്കും വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൗണ്ട് കോര്‍ഡ് കാബിന്‍, ശ്രീഗോണ്ട, അഹല്യാനഗര്‍, രാഹുരി, ബേലാപുര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. വിദ്യാര്‍ഥികള്‍, കര്‍ഷകര്‍ , വ്യാപാരികള്‍ എന്നിവര്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com