മുംബൈ നാസിക് ഹൈവേയിൽ റോഡപകടം; 4 പേർ മരിച്ചു,14 പേർക്ക് പരുക്ക്

പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്
4 dies in Mumbai Nasik vehicle accident
4 dies in Mumbai Nasik vehicle accident
Updated on

താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. “കണ്ടെയ്‌നർ വേഗതയിൽ ലെയിൻ മാറ്റി ബസിലും ടെമ്പോയിലും ഇടിക്കുകയായിരുന്നു.അതേസമയം, എതിർദിശയിൽ വന്ന ഒരു ടെമ്പോ ടയർ പൊട്ടി തെറ്റായ പാതയിലേക്ക് മറിഞ്ഞ് ബസുമായി കൂട്ടിയിടിക്കുകയും ചെയ്തു".ഷഹാപൂർ ഡിവൈഎസ്പി മിലിന്ദ് ഷിൻഡെ പറഞ്ഞു,

ബസിൽ പിൻസീറ്റിൽ ഇരുന്ന നാലുപേരാണ് അപകടത്തിൽ മരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ടെയ്‌നറിൻ്റെ ഡ്രൈവർ റഹ്മാൻ ഇനാംദാറിനെതിരെ പോലീസ് കേസെടുത്തു.

ഉല്ലാസ് നഗർ സ്വദേശിനിയായ രോഹിണി സാഗർ ഹാഡിംഗെ (27) സംഭവസ്ഥലത്തും അഞ്ചുവയസ്സുള്ള മകൾ പരി സാഗർ ഹാഡിംഗെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. രോഹിണിയുടെ ഭാര്യാപിതാവ് മുർബാദിൽ താമസക്കാരനും രക്ഷപ്പെട്ടവരിൽ ഒരാളുമായ മച്ചിന്ദ്ര ഹാൻഡിംഗെയുടെ തോളിൽ പൊട്ടലും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേസമയം മസ്തിഷ്ക രക്തസ്രാവം മൂലം ഭാര്യ ഗുരുതരാവസ്ഥയിൽ തുടരുന്നു, ഇളയ ചെറുമകൾക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചു

ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ഉല്ലാസ് നഗറിലെ സെൻട്രൽ ആശുപത്രിയിലും ആറുപേരെ ഷഹാപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ടെമ്പോയിലെ യാത്രക്കാരും ഉൾപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com