മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണ് അപകടം; 9 പേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടും തകർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി 11.30യോടെയാണ് അപകടമുണ്ടായത്. 9 പേർക്ക് ജീവൻ നഷ്ടമായി.
ബാലാജിനഗറിലെ കോഹിനൂർ ബിൽഡിങ്ങിന്‍റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് സംശയം.
ദേശീയ ദുരന്തനിവാരണ സംഘം, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാലപ്പഴക്കമാണ് കെട്ടിടം തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.