ഉഷ്ണ തരംഗം: താനെയിൽ 41 ഡിഗ്രി താപനില രേഖപ്പെടുത്തി

ബുധനാഴ്ച മുതൽ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു.
Symbolic Image
Symbolic Image

മുംബൈ: കടുത്ത ചൂടിൽ വലഞ്ഞ് മുംബൈ. താനെയിൽ 41 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷകർ രണ്ടു ദിവസം മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ 14 മുതൽ 17 വരെ നവി മുംബൈ, താനെ, കല്യാൺ, ബദ്‌ലാപൂർ, കർജത്ത് എന്നിവയുൾപ്പെടെയുള്ള നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. താപനില 41-43 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

മുംബൈയിൽ ചില സ്ഥലങ്ങളിൽ 37.9 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തിയപ്പോൾ താനെയിലെ റബാലെയിൽ 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്.

താപനിലയിലെ പെട്ടെന്നുള്ള വർധനവ് വൈദ്യുതി ഉപഭോഗത്തെ ബാധിച്ചിട്ടുണ്ട്. മുംബൈയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം ഏകദേശം 3,900 മെഗാവാട്ടായി ഉയർന്നു, ബുധനാഴ്ച മുതൽ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു.

ചൂടിനെ പ്രതിരോധിക്കാൻ വേനൽ കാലത്ത് ഭക്ഷണത്തിലും വസ്ത്ര ധാരണത്തിലും പ്രത്യകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ നെരുൾ എൻ ബി കെ എസ് ആയുർവേദിക് & ഡിസ്‌പെൻസറി ട്രീറ്റ്മെന്‍റ് സെന്‍ററിലെ ആയുർവേദ ഡോക്ടർ ദീപ രശ്മി പറയുന്നത്.

ഡോ. ദീപ രശ്മിയുടെ ചില നിർദേശങ്ങൾ

ഡോ. ദീപ രശ്മി
ഡോ. ദീപ രശ്മി

വീട്ടിൽ നിന്ന് അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക. കഴിയുന്നത്ര സൂര്യപ്രകാശം ഏൽക്കുന്നത് കുറയ്ക്കാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അതിരാവിലെ 2 ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുക. ഒരു ദിവസം കുറഞ്ഞത് മുതൽ 3 ലിറ്റർ വരെ വെള്ളം നിർബന്ധമായും കുടിക്കുക. ദിവസവും ഓരോ ഇളനീർ കുടിക്കുന്നത് നല്ലതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ പഴച്ചാറുകളും (നാരങ്ങ, മൊസമ്പി, ഓറഞ്ച് മുതലായവ) നല്ലതാണ്.

കഴിക്കുന്ന ഭക്ഷണം എളുപ്പത്തിൽ ദഹിക്കുന്നതായിരിക്കണം. ഭക്ഷണം കഴിച്ച് അര മണിക്കൂർ കഴിഞ്ഞ ശേഷം വെള്ളം കുടിക്കാം. തൈര് (പ്രോബയോട്ടിക്‌സ് ധാരാളമുണ്ട്), ബ്ലൂ ബെറി, ചെറി (ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പന്നമാണ്), മാമ്പഴം (മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ്), തണ്ണിമത്തൻ മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

ദിവസവും രണ്ടു നേരം കുളിക്കുക. ചന്ദനം ദേഹം മുഴുവനായോ മുഖത്തോ പുരട്ടുന്നത് തണുപ്പ് നൽകും.സൺസ്‌ക്രീൻ ലോഷനുകൾ ശരിയായ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കഴിയുന്നിടത്തോളം ശരീരം മുഴുവൻ മൂടിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങൾ രാവിലെ 9 മണിക്ക് മുമ്പോ വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമോ ചെയ്യുക. കഠിനമായ വ്യായാമങ്ങൾ കർശനമായി ഒഴിവാക്കണം.

വേനൽക്കാലത്ത് കഴിയുമെങ്കിൽ ഉച്ചയ്ക്ക് ഉറങ്ങുക, കാരണം ഇത് ദിവസത്തിന്‍റെ ആദ്യ പകുതിയിൽ ശരീരത്തെ റീഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com