

ഫെയ്മ വനിതാ വേദി സെമിനാര്‍ സംഘടിപ്പിക്കുന്നു
മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ അമരാവതി സോണിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതത്തില്‍ അഭിനന്ദനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 19-ന് ഞായറാഴ്ച രാത്രി 8 മുതല്‍ 9 വരെയാണ് പരിപാടി.
കൊച്ചി അമൃത ഹോസ്പിറ്റലിലെ ഹോം ഹെല്‍ത്ത് കെയര്‍ വിഭാഗം ക്ലിനിക്കല്‍ മേധാവിയും പ്രശസ്ത ശിശുവികസന വിദഗ്ധയുമായ ഡോ. എസ്. ഗിരിജ മുഖ്യപ്രഭാഷണം നടത്തും. ബിഹേവിയര്‍ സയന്‍സ്, സൈക്കോളജി, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, അഡോളസെന്റ് ഹെല്‍ത്ത് ബിഹേവിയര്‍ തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല പഠനവും പ്രവര്‍ത്തനപരിചയവുമുള്ള അവര്‍, കുടുംബജീവിതം, തൊഴില്‍, സാമൂഹികബന്ധങ്ങള്‍, മാനസികാരോഗ്യം എന്നിവയില്‍ അഭിനന്ദനവും അംഗീകാരവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കും.
ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയര്‍പേഴ്‌സണ്‍ വിനീത പിള്ള, കണ്‍വീനര്‍ ബോബി സുലക്ഷണ, വൈസ് പ്രസിഡന്റ് അനു ബി. നായര്‍, ജോയിന്റ് സെക്രട്ടറി സുമി ജെന്‍ട്രി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജി ഷാജി 8547334852.