പ്രതീക്ഷ ഫൗണ്ടേഷന്‍റെ സാഹിത്യ ശില്‍പ്പശാല ഓഗസ്റ്റ് 16ന്

വി.ആര്‍. സുധീഷ് മുഖ്യാതിഥി

Pratika Foundation's literary workshop on August 16th

പ്രതീക്ഷ ഫൗണ്ടേഷന്‍റെ  സാഹിത്യ ശില്‍പശാല ഓഗസ്റ്റ് 16ന്

Updated on

വസായ്: പ്രതീക്ഷ ഫൗണ്ടേഷന്‍റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള സാഹിത്യ ശില്‍പ്പശാല ഓഗസ്റ്റ് 16ന് വസായ് റോഡ് വെസ്റ്റിലുള്ള ബികെഎസ് സ്‌കൂളില്‍ രാവിലെ 10 മുതല്‍ നടക്കും.

സാഹിത്യകാരനായ വി.ആര്‍. സുധീഷ് മുഖ്യാതിഥിയായിരിക്കും. സി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ശില്പശാലയോടനുബന്ധിച്ച് കവിത, ചെറുകഥ രചനാ മത്സരവും നടത്തുന്നു. ചെറുകഥകള്‍ ഒറ്റപ്പുറത്ത് മാത്രം എഴുതണം. പതിനഞ്ച് പേജില്‍ കവിയാന്‍ പാടില്ല.

രചനകള്‍ ജൂലായ് 30 ന് മുമ്പായി ഷോപ്പ് നമ്പര്‍ 1, ഗ്രീന്‍ പാര്‍ക്ക്, ശാസ്ത്രി നഗര്‍, വസായ് വെസ്റ്റ് 401202 എന്ന വിലാസത്തില്‍ അയക്കണം.

ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും നല്‍കും.

logo
Metro Vaartha
www.metrovaartha.com