

ഐരോളി സെന്റ് ജോസഫ് പള്ളിയില്‍ ഓണാഘോഷം നടത്തി
മുംബൈ: കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതി ഐരോളി സെന്റ് ജോസഫ് ദേവാലയത്തില്‍ ഓണാഘോഷം നടത്തി. ഓഗസ്റ്റ് 30ന് നടന്ന ആഘോഷത്തില്‍ ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 400ലധികം പേര്‍ പങ്കെടുത്തു.
മാവേലിയുടെ വരവേല്‍പ്പ്, പുലികളി, തിരുവാതിര എന്നിവ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി. ദേവാലയാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ശ്രദ്ധ പിടിച്ച് പറ്റി.
ഇടവക വികാരി ഫാ. ബിപിന്‍ ചൊവ്വാട്ടുകുന്നേല്‍ നേതൃത്വം നല്‍കിയ ആഘോഷ പരിപാടികള്‍ ദേവാലയ ട്രസ്റ്റിമാരായ എ. സി. ജോണ്‍, സ്റ്റീഫന്‍ പാലാട്ടി, ഗ്രേജോ ജോബി എന്നിവര്‍ ചേര്‍ന്നാണ് നിയന്ത്രിച്ചത്.