നാസിക് കേരള സേവാ സമിതി ഓണാഘോഷം ശനിയാഴ്ച മുതല്‍

ഞായറാഴ്ച രാവിലെ പൂക്കളം
Nashik Kerala Seva Samithi Onam celebrations begin on Saturday

നാസിക് കേരള സേവാ സമിതി ഓണാഘോഷം

Updated on: 

നാസിക്: നാസിക് കേരള സേവാ സമിതിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 26, 27 തീയതികളില്‍ ഉപനഗറിലെ ഇച്ഛാമണി ഹാളില്‍ വച്ച് നടക്കും. ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനവും സമിതി അംഗങ്ങളുടെ കലാപരിപാടികളും നടക്കും.

ഞായറാഴ്ച രാവിലെ പൂക്കളം, ചെണ്ടമേളവും പുലികളിയുമായി മാവേലിയെ വരവേല്‍ക്കല്‍, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടാകും. തുടര്‍ന്ന് ജയപ്രസാദ് നെടുമങ്ങാടും സംഘവും അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ ഫിഗര്‍ ഷോയും ഓര്‍ക്കസ്ട്രയും അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യയോടെയും വടംവലിയോടെയും ആഘോഷങ്ങള്‍ സമാപിക്കും.

logo
Metro Vaartha
www.metrovaartha.com