മുംബൈക്കാര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1000 കോടിയിലധികം രൂപ

വീണ്ടെടുക്കാനായത് 110 കോടി രൂപ മാത്രം

Mumbaikars lost over Rs 1000 crore to cyber fraud

സൈബര്‍ത്തട്ടിപ്പിലൂടെ നഷ്ടമായത് 1000 കോടിയിലധികം രൂപ

Updated on

മുംബൈ: കഴിഞ്ഞവര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ ജനങ്ങളില്‍നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നെടുത്തത് 1,000 കോടിയിലധികം രൂപ. 110 കോടി മാത്രമേ തിരിച്ചുകിട്ടിയുള്ളൂ.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2025-ല്‍ 4,825 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സമീപവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതില്‍ 1,542 കേസുകള്‍ കണ്ടെത്തി. 1,410 പ്രതികളെ അറസ്റ്റുചെയ്തു.

ഇരയായവര്‍ പോലീസിനെ പെട്ടെന്ന് വിവരം അറിയിച്ചതിനാല്‍ 201.99 കോടിയുടെ തട്ടിപ്പ് തടയാനായെന്നും സൈബര്‍ വിഭാഗം പറഞ്ഞു.

ഈ തട്ടിപ്പുകളില്‍ 90 ശതമാനത്തിലധികവും മുംബൈയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെല്‍പ്പ് ലൈനിന്റെ ഉപയോഗത്തില്‍ വലിയവര്‍ധനവാണ് 2025-ല്‍ ഉണ്ടായത്. 8.71 ലക്ഷം കോളുകള്‍ സൈബര്‍ പോലീസിന് ലഭിച്ചു. സൈബര്‍ പോര്‍ട്ടലില്‍ ഔപചാരികമായി ചെയ്യാം.

ഹെല്‍പ്പ് ലൈനിലേക്ക് പ്രതിദിനം ശരാശരി 1,500 കോളുകള്‍ വരുന്നുണ്ടെങ്കിലും അവയെല്ലാം എഫ്ഐആറുകളായി മാറുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com