പ്രതീക്ഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

നിമ്മി ജോഷി ക്യാംപ് ഉദ്ഘാടനം ചെയ്തു

A medical camp was organized under the leadership of the Pratheeksha Foundation

പ്രതീക്ഷ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

Updated on

വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. ബി. ഉത്തംകുമാറിന്‍റെ നേതൃത്വത്തില്‍ ശാസ്ത്രീ നഗര്‍ ബിജെപി കാര്യാലയത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

നൂറുകണക്കിന് പേര്‍ പങ്കെടുത്ത ക്യാമ്പില്‍ വിവിധ ആരോഗ്യപരിശോധനകള്‍, സൗജന്യ വൈദ്യോപദേശം, മരുന്ന് വിതരണം എന്നിവ നടന്നു. കൂടാതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറിലധികം കുടുംബങ്ങള്‍ക്ക് ധാന്യകിറ്റുകളും വിതരണം ചെയ്തു.

സ്ഥലം കൗണ്‍സിലര്‍ നിമ്മി ജോഷി ക്യാംപ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ക്യാംപ് സന്ദര്‍ശിച്ച എംഎല്‍എ സ്‌നേഹ ദൂബെ പണ്ഡിറ്റ്, സേവനമനുഷ്ഠിച്ച ഡോക്റ്റര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെ ആദരിച്ചു. പ്രതീക്ഷ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഡോക്റ്റര്‍മാര്‍ക്ക് പ്രത്യേക ഡോക്റ്റർ കിറ്റുകളും വിതരണം ചെയ്തു.

logo
Metro Vaartha
www.metrovaartha.com