
ക്ഷേത്രത്തിനരികിൽ പുകയില ചവച്ച് തുപ്പി; 8 പൂജാരിമാർക്കെതിരേ നടപടി
മുംബൈ: ക്ഷേത്ര പരിസരത്ത് പുകയില ചവച്ച് തുപ്പിയ 8 പൂജാരിമാർക്കെതിരേ നടപടി സ്വീകരിച്ച് മുംബൈയിലെ തുൽജ ഭവാനി ക്ഷേത്രം മാനേജിങ് ട്രസ്റ്റ്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് 8 പൂജാരിമാർക്കും ട്രസ്റ്റ് നോട്ടീസ് നൽകിയിരുന്നു. ആറു പേരാണ് നോട്ടീസിന് മറുപടി നൽകിയത്. പുകയില ഉപയോഗിച്ചതിനും ക്ഷേത്രപരിസരത്ത് തുപ്പിയതിനും ഇവർ മാപ്പപേക്ഷിച്ചിട്ടുണ്ട്.
ഇവരെ ഒരു മാസത്തേക്കും നോട്ടീസിന് മറുപടി നൽകാത്ത മറ്റു രണ്ടു പേർക്ക് 3 മാസത്തേക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.