ഉറക്കം നഷ്ടപ്പെട്ട് സൽമാൻ ഖാൻ; എല്ലാ മീറ്റിങ്ങുകളും റദ്ദാക്കി

പോസ്റ്റിന്‍റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.
actor salman khan un able to sleep, cancels all meetings
ഉറക്കം നഷ്ടപ്പെട്ട് സൽമാൻ ഖാൻ; എല്ലാ മീറ്റിങ്ങുകളും റദ്ദാക്കി
Updated on

മുംബൈ: അടുത്ത സുഹൃത്തും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്‍റെ അപ്രതീക്ഷിത മരണത്തിൽ തകർന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. താരം ഉറക്കം നഷ്ടപ്പെട്ട നിലയിലാണെന്നും ഈ അടുത്ത ദിവസങ്ങളിലെ എല്ലാ മീറ്റിങ്ങുകളും റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. ലീലാലവതി ആശുപത്രിയിലെത്തിച്ച ബാബാ സിദ്ദിഖിനെ കാണാനെത്തിയ ആദ്യ താരവും സൽമാൻ ഖാനായിരുന്നു. കുട്ടിക്കാലം മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു.

സുബ്ബു ലോങ്കർ മഹാരാഷ്ട്ര എന്നി ഫെയ്സ്ബുക്ക് അക്കൗണ്ട് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഹിന്ദിയിലുള്ള പോസ്റ്റിൽ സൽമാൻ ഖാനും ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെയും അവരെ സഹായിക്കുന്നവരെയും തീർക്കുമെന്നും എഴുതിയിട്ടുണ്ട്.

പോസ്റ്റിന്‍റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com