

സഞ്ജിത ഉഗാലെ
മുംബൈ: യുവനടി സഞ്ജിത് ഉഗാലെയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിൽ ജൂൺ 14നാണ് നടി മരിച്ചത്. മരണത്തിന്‍റെ കാരണം വ്യക്തമല്ല. മുംബൈ അച്ചോലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുങ്കും ഭാഗ്യ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധേയയായി മാറിയത്.
പിന്നീട് സജൻ ഘർ, ദിൽവാലി ദുൽഹ ലേ ജായേഗി, വാഗ്ലെ കി ദുനിയ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. വിക്കി കൗശൽ ചിക്രം ഛാവയിൽ താരാബായി എന്ന കഥാപാത്രമായും സഞ്ജിത തിളങ്ങിയിരുന്നു.
വളരെ സന്തോഷവതിയായി നൃത്തം ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)