എഐകെഎംസിസി നാഗ്പാട മുംബൈ സെന്‍റർ കമ്മിറ്റി നിലവിൽ വന്നു

കമ്മിറ്റി രൂപീകരണയോഗം എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡന്‍റ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു
New committee
എഐകെഎംസിസി നാഗ്പാട മുംബൈ സെന്‍റർ കമ്മിറ്റി നിലവിൽ വന്നു
Updated on

മുംബൈ: മുംബൈ ബൈക്കുള്ള ഹോട്ടൽ അംബർ എംപീരിയൽ നടന്ന മുംബൈ സിറ്റി കെഎംസിസി പ്രസിഡണ്ട് കണ്ണിപായിൽ അബൂബക്കറിന്‍റെ അധ്യക്ഷതയിൽ ചേർന്ന നാഗ്പാടാ മുംബൈ സെന്റർ കമ്മിറ്റി രൂപീകരണയോഗം എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡന്‍റ് അസീസ് മാണിയൂർ ഉദ്ഘാടനം ചെയ്തു.എകെഎംസിസി മഹാരാഷ്ട്ര സെക്രട്ടറി മുസ്തഫ കുമ്പോൾ എഐകെഎംസിസി റൈഗാഡ് ജില്ലാ വൈസ് പ്രസിഡന്റ് പി വി കുഞ്ഞബ്ദുള്ള എഐകെഎംസിസി മുംബൈ ജില്ലാ ജനറൽ സെക്രട്ടറി ഷംനാസ് പോക്കർ ട്രഷറർ പി കെ സി ഉമ്മർ എം ആര്‍ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.

ജമാലുദ്ദീൻ വെളിയങ്കോട് പ്രസിഡണ്ടും വി കെ അബ്ദുല്ല പടന്ന ജനറൽ സെക്രട്ടറിയും ആർ കെ സിദ്ദീഖ് ട്രഷറയും വൈസ് പ്രസിഡന്റ്മാറായി എം ആർ സുബൈർ, കുഞ്ഞബ്ദുള്ള ടെങ്കർ മുല്ല, നൗഫൽ പി എന്നിവരെയും സെക്രട്ടറിമാരായി മജീദ് എ വി, സലിം വെൽവിഷൻ, അനസ്, എം എന്നിവരെയും തെരഞ്ഞെടുത്തു.

അൻസാർ പിടി, അബ്ബാസ മദീന, കെ പി അബൂബക്കർ, ഐമു പി പി, ഹനീഫ വി കെ, സഫീര്‍ കെ കെ, ഷാഫി കെ, ഫസൽ റഹ്മാൻ, സറഫുദ്ധീൻ ബിബിസി, തുടങ്ങിയവരെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു അനസ് എം നന്ദി പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com