എഐകെഎംസിസി ഇഫ്താർ സംഗമം നടത്തി

മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റ് അസീസ് മാന്നിയൂർ യോഗം ഉൽഘാടനം ചെയ്തു.
ഇഫ്താർ സംഗമം
ഇഫ്താർ സംഗമം

മുംബൈ: ആൾ ഇന്ത്യ കേരള മുസ്ലിം കൾച്ചറൽ സെന്‍റർ മുംബൈ സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ടിലെ കാമ ഹാളിൽ വെച്ച് സമൂഹ നോമ്പ് തുറയും സമ്മേളനവും നടത്തി. യോഗത്തിൽ എഐകെഎംസിസി വൈസ് പ്രസിഡന്‍റ്എം എ ഖാലിദ് അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റ് അസീസ് മാന്നിയൂർ യോഗം ഉൽഘാടനം ചെയ്തു.

ഐ യു എം എൽ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അബ്‌ദുൾ റഹിമാൻ സി എച്ച്, നാഷണൽ എ ഐ കെ എം സി സി ട്രഷറർ കെ എം എ റഹിമാൻ, നാഷണൽ വൈസ് പ്രസിഡന്‍റ് വി കെ സൈനുദ്ധീൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി അബ്‌ദുൾ ഗഫൂർ, ട്രഷറർ പി എം ഇഖ്ബാൽ, കേരള മുസ്ലിം ജമാഅത് പ്രസിഡന്‍റ് വി എ ഖാദർ ഹാജി, പി വി സിദ്ധിക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

ഇഫ്താർ സംഗമം
ഇഫ്താർ സംഗമം

അസിം മൗലവി പ്രാർഥന നടത്തിയപ്പോൾ മസൂദ് മാണിക്കോത്ത് സ്വാഗതവും ഷംനാസ് പോക്കർ നന്ദിയും പറഞ്ഞു. അഞ്ഞൂറോളം പേർ പങ്കെടുത്ത ഇഫ്താർ സംഘമത്തിൽ മുംബൈ സിറ്റി കമ്മിറ്റി രൂപീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com