

മുംബൈ: അംബേദ്കർ ജയന്തി ദിനമായ ഇന്ന് മുംബൈയിൽ എ ഐ പി സി യുടെ(ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ്)ന്‍റെ നേതൃത്വത്തിൽ ഡോ.ബാബസാഹേബ് അംബേദ്കറുടെ വസതിക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച് നേതാക്കളും പ്രവർത്തകരും. മാത്യു ആന്‍റണി,സുമേദ് ഗെയ്ക്വാദ്, സ്വപ്ന ഝാ, ജയകുമാർ, ഹസ്സൻ അബ്ബാസ്, അക്ഷയ് കുൽക്കർണി,തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എ ഐ പി സി പ്രസിഡന്‍റ് മാത്യു ആന്‍റണി ഭരണഘടന ചൊല്ലി കൊടുത്തു. നിരവധി പ്രവർത്തകരാണ് ചടങ്ങിൽ സംബന്ധിച്ചത്.തുടർന്ന് ഭരണഘടനയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നോട്ടു വരണമെന്ന് മാത്യു ആന്‍റണി പറഞ്ഞു. ഇത് കാല ഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ ഡോ.ബാബസാഹേബ് അംബേദ്കറിന്‍റം വസതിയായ രാജ് ഗൃഹീൽ രാവിലെ 11 മണിക്കാണ് എ ഐ പി സി പരിപാടി സംഘടിപ്പിച്ചത്.