മുംബൈയിൽ വായു മലിനീകരണം രൂക്ഷം; സംയുക്ത അന്വേഷണ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി

ഡിസംബർ 15-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
air pollution bombay hc  Forms Joint Probe Panel

മുംബൈയിൽ വായു മലിനീകരണം രൂക്ഷം; സംയുക്ത അന്വേഷണ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി

file image

Updated on

മുംബൈ: വായു മലിനീകരണം രൂക്ഷമാവുപന്ന സാഹചര്യത്തിൽ അഞ്ചംഗ പരിശോധനാ സംഘം രൂപീകരിച്ച് ബോംബെ ഹൈക്കോടതി. ബിഎംസി, മാലിന്യ നിയന്ത്രണ ബോർഡ്, സംസ്ഥാന ആരോഗ്യ വകുപ്പ്, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘത്തെയാണ് കോടതി നിയോഗിച്ചത്. ഡിസംബർ 15-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം.

മുംബൈയിൽ വായു മലിനീകരണം വർധിക്കുന്നുണ്ടെന്ന് കാട്ടി കോടതിക്ക് മുന്നിലെത്തിയ പൊതുതാത്പര്യഹർജിയിൽ വാദം കേട്ട ബെഞ്ച് വായു മലനീകരണത്തിൽ ആശങ്ക രേഖപ്പെടുത്തി.

മുബൈയിലുടനീളം നിർമാണസ്ഥലങ്ങളിൽ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 15 വർഷത്തിലേറെയായി ഡൽഹി മലിനീകരണ പ്രശ്‌നവുമായി പൊരുതുകയാണ്. മുംബൈയിൽ, ശരിയായ നടപടികളും മാർഗനിർദേശങ്ങളും പാലിച്ചാൽ വായു മലിനീകരണം കുറയ്ക്കാനാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com