സീറ്റ് വിഭജനം ചർച്ച ചെയ്ത് അമിത് ഷാ-അജിത് പവാർ കൂടിക്കാഴ്ച; 80-90 സീറ്റുകൾ ആവശ്യപ്പെട്ട് എൻസിപി

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും മറ്റ് മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി
സീറ്റ് വിഭജനം ചർച്ച ചെയ്ത് അമിത് ഷാ-അജിത് പവാർ കൂടിക്കാഴ്ച; 80-90 സീറ്റുകൾ ആവശ്യപ്പെട്ട് എൻ സി പി
സീറ്റ് വിഭജനം ചർച്ച ചെയ്ത് അമിത് ഷാ-അജിത് പവാർ കൂടിക്കാഴ്ച; 80-90 സീറ്റുകൾ ആവശ്യപ്പെട്ട് എൻ സി പി
Updated on

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ബുധനാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്‍റെ സീറ്റ് വിഭജനവും സീറ്റ് വിഭജനത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) സീറ്റുകളുടെ എണ്ണത്തിൽ ചർച്ച ചെയ്തതായുമാണ്‌ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബിജെപി നേതൃത്വം കൊടുക്കുന്ന മഹായുതി സഖ്യത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ബിജെപിയും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയും ഉൾപ്പെടുന്നു. എൻസിപിക്ക് 80-90 സീറ്റുകൾ അജിത് പവാർ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

സീറ്റ് വിഭജനം എത്രയും വേഗം നടത്തണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ വൈകിപ്പിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് പവാർ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും മറ്റ് മുതിർന്ന ബിജെപി നേതാക്കളുമായും ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള എൻസിപിയുടെ സഖ്യം മഹാരാഷ്ട്രയിൽ ബിജെപിയുടെ തോൽവിക്ക് കാരണമായെന്ന് ആർഎസ്എസുമായി ബന്ധമുള്ള മറാത്തി വാരികയായ വിവേക് ​​ആരോപിച്ചതിന് പിന്നാലെയാണ് അജിത് പവാർ-അമിത് ഷാ കൂടിക്കാഴ്ച.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com