മുംബൈയില്‍ 1745 കോടി രൂപ വില വരുന്ന് മയക്കുമരുന്ന് പിടി കൂടി

349 കിലോ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.
Another drug bust worth Rs 1745 crore in Mumba

1745 കോടി രൂപ വില വരുന്ന് മയക്കുമരുന്ന് പിടി കൂടി

drug seized
Updated on

മുംബൈ: 1745 കോടി രൂപ വില വരുന്ന 349 കിലോ കൊക്കെയ്ന്‍ മുംബൈയില്‍ പിടി കൂടി. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിത്. ലഹരി മാഫിയാ സംഘത്തെ തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ് അമിത് ഷായാണ് വിവരം പുറത്തുവിട്ടത്.

മുംബൈയില്‍ 349 കിലോ ഹൈ-ഗ്രേഡ് കൊക്കെയനാണ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക്‌സ് ബ്യൂറോ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ത്തതായി അമിത് ഷാ എക്‌സില്‍ കുറിച്ചു.

ഒരു ചെറിയ ചരക്ക് പിടികൂടിയതില്‍ നിന്ന് ആരംഭിച്ച അന്വേഷണമാണ് വലിയൊരു ശൃംഖലയെ തന്നെ വലയിലാക്കുന്നതിന് സഹായിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി വേട്ട നടത്തിയ എന്‍സിബി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com