48 മണിക്കൂറിനുള്ളിൽ കള്ളനെ പിടിച്ചതിന് പൊലീസിന് നന്ദി പറഞ്ഞ് അനുപം ഖേർ

മുംബൈയിലെ വീര ദേശായ് റോഡിലെ അനുപം ഖേറിന്റെ ഓഫിസില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്
anupam kher thanks to mumbai police
anupam kher
Updated on

മുംബൈ: ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫിസില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതിനെ തുടർന്ന് മുംബൈ പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അനുപം ഖേർ. 48 മണിക്കൂറിൽ മോഷണം നടത്തിയ രണ്ട് കള്ളന്മാരെ പിടിച്ചതെന്നാണ് അനുപം ഖേര്‍ വ്യക്തമാക്കിയത്.

എന്റെ ഓഫിസില്‍ മോഷണം നടത്തിയ രണ്ട് കള്ളന്മാരെയും പിടിച്ച മുംബൈ പൊലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും. 48 മണിക്കൂറിനുള്ളില്‍ അവര്‍ കള്ളനെ പിടിച്ചു എന്നതാണ് അവരുടെ കഴിവ് തെളിയിക്കുന്നത്. മുംബൈ പൊലീസിലെ നല്ലവരായ മനുഷ്യര്‍ക്ക് നന്ദി. ജയ് ഹിന്ദ്.- എന്നാണ് അനുപം ഖേര്‍ കുറിച്ചത്.

മുംബൈയിലെ വീര ദേശായ് റോഡിലെ അനുപം ഖേറിന്റെ ഓഫിസില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 4.15 ലക്ഷം രൂപയും സിനിമയുടെ പ്രിന്റും അടങ്ങിയ സേഫാണ് മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം ഓഫിസിലെ ജീവനക്കാരന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പിന്നാലെ താരത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com