മുംബൈ: മുംബൈ അണുശക്തിനഗർ ട്രോംബേ ശാസ്താ മണ്ഡലിന്‍റെ നേതൃത്വത്തിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ രാമായണമാസത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നടത്തി വരുന്ന സമ്പൂർണ രാമായണ പാരായണം ഞായറാഴ്ച നടത്തി. വൻ ജന പങ്കാളിത്തത്തോടെയാണ് പാരായണം നടത്തിയത്.
രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് പൂജാവിധികൾക്ക് തുടക്കം കുറിച്ചത്. കർക്കടക മാസത്തിലെ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഭഗവത് സേവയും ഉണ്ടായിരുന്നു.