അയ്യപ്പ ഭക്തസംഘം ചികിത്സാ സഹായം നല്‍കി

34000 രൂപയുടെ ചെക്കാണ് കൈ മാറിയത്
Ayyappa devotees provided medical assistance

അയ്യപ്പ ഭക്തസംഘം ചികിത്സാ സഹായം നല്‍കി

Updated on

മുംബൈ: രണ്ട് വയസായ കുട്ടിയുടെ ശസ്ത്രക്രിയയ്ക്കുള്ള ചികിത്സാ സഹായം നല്‍കി ഹില്‍ ഗാര്‍ഡന്‍ അയ്യപ്പ ഭക്ത സംഘം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് വന്‍ ആശുപത്രി ചെലവ് വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംഘടന സഹായവുമായി എത്തിയത്.

കുട്ടിയുടെ ശസ്ത്രക്രിയാ ചെലവുകള്‍ക്കായി 34,000 രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ആവശ്യക്കാര്‍ക്ക് കൈത്താങ്ങായി, മാനവികതയുടെ ദീപം തെളിയിച്ച് സാമൂഹ്യ സേവന രംഗത്ത് തുടര്‍ന്നും സജീവമായി തുടരാനാണ് സംഘടനയുടെ തീരുമാനമെന്ന് സെക്രട്ടറി ശശികുമാര്‍ നായര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com