കോൺഗ്രസ് വിട്ട ബാബ സിദ്ദിഖ് എൻസിപിയിൽ ചേർന്നു

സിദ്ദിഖിന്‍റെ മകൻ സീഷാൻ സിറ്റിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്, എന്നാൽ അദ്ദേഹം ഇതുവരെ പാർട്ടി വിട്ടിട്ടില്ല.
ബാബ സിദ്ദിഖിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന എൻസിപി നേതാക്കൾ
ബാബ സിദ്ദിഖിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന എൻസിപി നേതാക്കൾ
Updated on

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് എന്നറിയപ്പെടുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖ് ശനിയാഴ്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്നു. ഉപ മുഖ്യമന്ത്രി അജിത് പവാറും പ്രഫുൽ പട്ടേലും മറ്റ് പാർട്ടി നേതാക്കളും സന്നിഹിതരായിരുന്നു. 48 വർഷത്തോളം കോൺഗ്രസ്‌ പാർട്ടിയുടെ വിശ്വസ്തനായിരുന്ന ബാബ സിദ്ദിഖ് ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്."ഞാൻ കൗമാരപ്രായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു, അതൊരു സുപ്രധാന യാത്രയായിരുന്നു. 48 വർഷം നീണ്ടുനിൽക്കുന്ന യാത്ര.ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ ചില കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്, ”അദ്ദേഹം തന്‍റെ പോസ്റ്റിൽ അന്ന് കുറിച്ചു.

മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ ജനുവരിയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നതിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ കോൺഗ്രസ്‌ പാർട്ടി വിടുന്ന രണ്ടാമത്തെ മുതിർന്ന മുംബൈ കോൺഗ്രസ് നേതാവാണ് ബാബ സിദ്ദിഖ്. സിദ്ദിഖിന്‍റെ മകൻ സീഷാൻ സിറ്റിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്, എന്നാൽ അദ്ദേഹം ഇതുവരെ പാർട്ടി വിട്ടിട്ടില്ല.

മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി സഖ്യം അധികാരത്തിലിരുന്നപ്പോൾ മുംബൈ കോൺഗ്രസിന്‍റെ പ്രമുഖ മുസ്ലീം മുഖമായിരുന്ന ബാബ സിദ്ദിഖ് മന്ത്രിയായിരുന്നു. അജിത് പവാറിനെപ്പോലുള്ള നേതാക്കൾ എല്ലാ കമ്മ്യൂണിറ്റിക്കൊപ്പവും നിലകൊള്ളുന്നുവെന്നും കോൺഗ്രസ് പാർട്ടി വിട്ടതിന് ശേഷം അദ്ദേഹം അജിത് പവാറിനെ പ്രശംസിച്ചിരുന്നു.

മുസ്ലീം സമുദായമായാലും മറ്റേതെങ്കിലും സമുദായമായാലും അജിത് പവാറിനെപ്പോലുള്ളവർ എല്ലാവരേയും എല്ലായ്‌പ്പോഴും ഒപ്പം കൂട്ടിയിട്ടുണ്ട്," മുസ്ലീം വോട്ട് ബാങ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബാബാ സിദ്ദിഖ് പറഞ്ഞു.അജിത് പവാറിന്‍റെഎൻസിപി വിഭാഗം സംസ്ഥാനത്തെ ഭരണസഖ്യത്തിന്‍റെ ഭാഗമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com