ബദ്‌ലാപുർ: നഴ്സറി കുട്ടികൾക്കെതിരേ ലൈംഗിക ചൂഷണം നടന്ന സ്കൂൾ വീണ്ടും തുറന്നു

സ്‌കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗത്തിന് പ്രക്ഷോഭത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
badlapur school reopen
നഴ്സറി കുട്ടികൾക്കെതിരേ ലൈംഗിക ചൂഷണം നടന്ന സ്കൂൾ വീണ്ടും തുറന്നു
Updated on

മുംബൈ: രണ്ട് നഴ്സറി വിദ്യാർഥിനികൾക്കെതിരെ ലൈംഗിക ചൂഷണം നടന്ന ബദ്‌ലാപൂരിലെ സ്കൂൾ അഞ്ചു ദിവസത്തിന് ശേഷം തുറന്നു. വിദ്യാർഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത സംഭവം സംസ്ഥാനവ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്‌കൂളിൽ ശനിയാഴ്ച ക്ലാസ് പുനരാരംഭിച്ചു.

സ്‌കൂൾ കെട്ടിടത്തിന്‍റെ ഒരു ഭാഗത്തിന് പ്രക്ഷോഭത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംസ്ഥാന നിയുക്ത അഡ്മിനിസ്ട്രേറ്റർ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ തുറക്കാൻ അനുവദിച്ചു, മറ്റു ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും. ഹാജർ നില താരതമ്യേന കുറവായിരുന്നെങ്കിലും രാവിലെയും ഉച്ചയ്ക്കുമുള്ള ഷിഫ്റ്റുകളുടെ മുഴുവൻ സമയവും സ്കൂൾ പ്രവർത്തിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു മുതിർന്ന അധ്യാപകൻ പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാത്രി 10.00 മണിയോടെ ക്ലാസ് പുനരാരംഭിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അഡ്മിനിസ്ട്രേറ്റർ സ്കൂൾ അധികൃതരെ അറിയിക്കുകയും അടുത്ത ദിവസം കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com