

വന്ദേഭാരത്
മുംബൈ: യാത്രക്കാരുടെ എണ്ണം കൂടിയതോടെ മുംബൈ-ഗോവ വന്ദേ ഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം കൂട്ടുന്നു.നിലവിലുള്ള 8 കോച്ചുകള്‍ക്ക് പകരം 8 കോച്ചുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും.
സിഎസ്എംടിയില്‍ നിന്ന് മഡ്ഗാവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേഭാരതില്‍ നിലവില്‍ 105 ശതമാനത്തിലധികം യാത്രക്കാരാണ്. ഇത് മൂലം പലര്‍ക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയും ഉണ്ട്. മണ്‍സൂണ്‍ സമയക്രമം അനുസരിച്ച് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. വിനോദ സഞ്ചാരികള്‍ ഏറെയുള്ള പാതയില്‍ കോച്ചുകള്‍ കൂട്ടുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.