മഹാരാഷ്ട്രയിൽ 'ഓപ്പറേഷൻ ലോട്ടസി'നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം സീറ്റുകൾ നേടിയിരുന്നു.
BJP leader says, possibility  of operation lotus
മഹാരാഷ്ട്രയിൽ 'ഓപ്പറേഷൻ ലോട്ടസി'നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ
Updated on

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെഅടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’നടത്താൻ പാർട്ടിക്ക് കഴിയുമെന്ന് ബിജെപി എംഎൽഎ പ്രവീൺ ദാരേക്കർ സൂചിപ്പിച്ചു. മഹാ വികാസ് അഘാഡിയിലെ (എംവിഎ) പല എംപിമാരും, പ്രത്യേകിച്ച് ശരദ് പവാറിൻ്റെ എൻസിപിയിൽ നിന്നുള്ളവർ, ബിജെപിയിലേക്ക് വരുമെന്ന് ഉള്ള സൂചനയാണ് പ്രവീൺ ദാരേക്കർ നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം ഭൂരിപക്ഷം സീറ്റുകൾ നേടിയിരുന്നു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം കേന്ദ്ര-സംസ്ഥാന തലങ്ങളിൽ അധികാരം കൈയാളുന്നതിനാൽ, മണ്ഡലത്തിൽ വികസനത്തിന് വേണ്ടി ഈ എംപിമാർക്ക് അവരുടെ രാഷ്ട്രീയ ഭാവി വീണ്ടും വിലയിരുത്തേണ്ടി വന്നേക്കാം," ദാരേകർ പറഞ്ഞു.

ദരേക്കറുടെ പ്രസ്താവന സംസ്ഥാനത്ത് രാഷ്ട്രീയ ഊഹാപോഹങ്ങൾ പുറത്ത് വിട്ടു.അതേസമയം നിലവിൽ എൻസിപിയുടെ (ശരദ് പവാർ) എംപിമാർ ഡൽഹിയിലാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇവരിൽ പലരും പങ്കെടുത്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com