മഹായുതി മുംബൈ ഭരിക്കും; അവസാനിച്ചത് 28 വർഷത്തെ താക്കറെ ഭരണം

ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് നേടിയത്
BMC election BJP victory

മഹായുതി മുംബൈ ഭരിക്കും; അവസാനിച്ചത് 28 വർഷത്തെ താക്കറെ ഭരണം

Updated on

മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖഅയം. 227 വാർഡുകളുള്ള കോർപ്പറേഷനിൽ 217ലും മഹായുതി സഖ്യം വിജയിച്ചു. 28 വർഷമായി നീണ്ടു നിൽക്കുന്ന താക്കറേ ഭരണത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഉദ്ധവ് വിഭാഗം ശിവസേന 74 സീറ്റുകളാണ് നേടിയത്. നവ നിർമാണ സേന എട്ടു സീറ്റുകളും നേടി. 11 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചിരിക്കുന്നത്.

ഉദ്ധവ് താക്കറേയും രാജ് താക്കറേയും ഒന്നിച്ചാണ് മഹായുതി സഖ്യത്തിനെതിരേ അണി നിരന്നതെങ്കിലും വിജയം ബിജെപി സ്വന്തമാക്കി.

2017ലാണ് അവസാനമായി ബിഎംസി തെരഞ്ഞെടുപ്പു നടന്നത്. അന്ന് ഏക്നാഥ് ഷിൻഡെ ശിവസേനയ്ക്കൊപ്പമായിരുന്നു. 29 മുനിസിപ്പൽ കോർപ്പറേഷനുകളിലായി 893 വാർഡുകളിൽ 2863 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com