മൂന്ന് മണിക്ക് ബോംബ് പൊട്ടും; 'കൊമ്രേഡ് പിണറായി വിജയൻ' വക ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല.
Bomb threat to Bombay stock exchange

മൂന്ന് മണിക്ക് ബോംബ് പൊട്ടും; 'കൊമ്രേഡ് പിണറായി വിജയൻ' വക ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി

Updated on

മുംബൈ: ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി. കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. എക്സ്ചേഞ്ചിൽ 4 ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും വൈകിട്ട് 3 മണിക്ക് പൊട്ടിത്തെറിക്കുമെന്നാണ് സന്ദേശത്തിലുള്ളത്.

ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തിയില്ല. മാതാ റാംബായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിലെ 3 സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും വ്യാജ ബോംബ് ഭീഷണിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com