അഞ്ച് വർഷമായി ജയിലിൽ കഴിഞ്ഞ നൈജീരിയൻ യുവതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുവച്ച് യുവതി കൊക്കെയ്ൻ വിൽക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു
Bombay High Court
Bombay High Court
Updated on

മുംബൈ: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് വിചാരണ കൂടാതെ അഞ്ച് വർഷത്തോളമായി കസ്റ്റഡിയിൽ കഴിഞ്ഞ 45 കാരിയായ നൈജീരിയൻ യുവതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. യുവതിയെ അറസ്റ്റ് ചെയ്തപ്പോൾ ശേഖരിച്ച തെളിവായ കൊക്കെയ്‌നിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുന്ന നടപടി ക്രമങ്ങൾ പൊലീസ് കൃത്യമായി പാലിച്ചില്ലെന്ന് ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുവച്ച് യുവതി കൊക്കെയ്ൻ വിൽക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്ത് ശിക്ഷ വിധിച്ചത്. യുവതി അഞ്ച് വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com