ദീര്‍ഘദൂര ട്രെയിനുകളില്‍ സുരക്ഷാ അറിയിപ്പുകള്‍ നല്‍കണമെന്ന് റെയില്‍വേയോട് ബോംബെ ഹൈക്കോടതി

വന്ദേഭാരത് മാതൃക വ്യാപിപ്പിക്കണം

Bombay High Court asks Railways to issue safety notices on long-distance trains

ബോംബെ ഹൈക്കോടതി

file image

Updated on

മുംബൈ: വന്ദേഭാരത് ട്രെയിനുകളിലേതുപോലെ ദീര്‍ഘദൂര ട്രെയിനുകളിലെല്ലാം പൊതുസുരക്ഷാ അറിയിപ്പുകള്‍ നല്‍കണമെന്ന് റെയില്‍വേയോട് ബോംബെ ഹൈക്കോടതി. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കരുതെന്നും ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്‍റെ സിംഗിള്‍ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പ്ലാറ്റ്‌ഫോമുകളില്‍ ഡിസ്പ്ലേ ബോര്‍ഡോ അറിയിപ്പോ പൊതുവേ കാണുന്നില്ല.

യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്ന ട്രെയിനില്‍നിന്ന് ഇറങ്ങുന്നത് കണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.

ഇറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി പിഴയടയ്ക്കുന്നതാണ് ഉചിതമെന്നും കോടതി പറഞ്ഞു. ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിന്‍റെ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം നല്‍കിയത്.

logo
Metro Vaartha
www.metrovaartha.com