
രാജ് കുന്ദ്ര, ശിൽപ്പ ഷെട്ടി
മുംബൈ: 60 കോടി രൂപ കെട്ടിവെച്ചാല്‍ മാത്രമേ വിദേശയാത്ര നടത്താന്‍ അനുവാദം നല്‍കൂവെന്ന് നടി ശില്‍പ്പ ഷെട്ടിയോടും ഭര്‍ത്താവ് രാജ് കുന്ദ്രയോടും ബോംബെ ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീച്ചതോടെയാണ് ആദ്യം പണം കെട്ടിവയ്ക്ക് പിന്നീട് ആലോചിക്കാമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയത്.
ഒക്റ്റോബര്‍ 25 മുതല്‍ 29 വരെ കൊളംബോയില്‍ നടക്കുന്ന യൂട്യൂബ് പരിപാടിയില്‍ പങ്കെടുക്കാനാണ് ശില്‍പ്പ ഷെട്ടി യാത്രാനുമതി തേടിയത്. എന്നാല്‍, പരിപാടിയുടെ ഔദ്യോഗിക ക്ഷണം എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍, ഫോണിലൂടെ മാത്രമാണു പരിപാടിയുടെ കാര്യങ്ങള്‍ സംസാരിച്ചതെന്നും, യാത്രാനുമതി ലഭിച്ചതിനു ശേഷമേ ഔദ്യോഗിക ക്ഷണം ലഭിക്കുകയുള്ളൂ എന്നും അഭിഭാഷകന്‍ അറിയിച്ചു.
60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണവിധേയരായ നടിക്കും ഭര്‍ത്താവിനുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ അനുമതി തേടി ഇരുവരും അപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി വീണ്ടും ഒക്ടോബര്‍ 14ന് പരിഗണിക്കും.