ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ ബോഡിയും ആംബുലൻസ് ഉദ്ഘാടനം ഒക്ടോബർ 13 ന്

10 ദിവസങ്ങൾക്കകം ആംബുലൻസ് പ്രവർത്തന സജ്ജമാകും
bombay kerala muslim jamaath general body and ambulance launch
ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ജനറൽ ബോഡിയും ആംബുലൻസ് ഉദ്ഘാടനം ഒക്ടോബർ 13 ന്
Updated on

മുംബൈ: ബോംബെ കേരള മുസ്‌ലിം ജമാഅത് 74 ാം വാർഷിക ജനറൽ ബോഡി യോഗവും ജമാഅത്ത് ആരംഭിക്കുന്ന ആംബുലൻസ് സർവീസിന്‍റെ ഉദ്ഘാടനവും, ഓക്ടോബർ 13 ന് നടത്തും. ഇതിനോടൊപ്പം ജമാഅത്ത് പ്ലാറ്റിനം ജുബിലീ സോവനീറിന്റെ പ്രകാശനവും നടക്കും. ഞായറാഴ്ച രാവിലെ 10 മണി മുതലാണ് ഡോങ്രി ബിസ്തിമൊഹല്ല ഗാഞ്ചി സുന്നി മുസ്‌ലിം ജമാഅത്ത് ഹാളിൽ വെച്ചു ചടങ്ങുകൾ നടക്കുന്നത്.

10 ദിവസങ്ങൾക്കകം ആംബുലൻസ് പ്രവർത്തന സജ്ജമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികളെയും മൃതദേഹവും കുറഞ്ഞ ചെലവിൽ നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ടമാണ് പദ്ധതി.

2024--2026 വർഷത്തേക്കുള്ള പുതിയ കൌൺസിൽ മെമ്പർമാരുടെ തെരഞ്ഞെടുപ്പും നടക്കുമെന്ന് സംയുക്ത വാർത്താ കുറിപ്പിൽ പ്രസിഡന്‍റ് വി.എ. കാദർ ഹാജിയും, ജനറൽ സെക്രട്ടറി കെ. പി. മൊയ്‌ദുണ്ണിയും അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com