

ബോംബെ കേരളീയ സമാജം വിഷു ആഘോഷം നടത്തി
മുംബൈ: ബോംബെ കേരളീയ സമാജം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ നടത്തി. പരിപാടിയുടെ മുഖ്യാതിഥിയായ മുംബൈ ജഹാംഗീര്‍ ആര്‍ട്ട് ഗാലറി സെക്രട്ടറി മിസിസ് കെ.ജി. മേനോനെ വൈസ് പ്രസിഡന്റും സെക്രട്ടറിയും വനിതാ വിഭാഗം കണ്‍വീനര്‍ ജ്യോതിര്‍മയിയും ചേര്‍ന്ന് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.സമാജം വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ കെ. ദേവദാസ് അധ്യക്ഷത വഹിച്ചു.
ഗായകൻ ശിവശങ്കര്‍ കൃഷ്ണയെ കലാവിഭാഗം കണ്‍വീനര്‍ ഹരികുമാര്‍ കുറുപ്പും മുഖ്യാതിഥിയും ചേര്‍ന്ന് ആദരിച്ചു. സമാജത്തിന്‍റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിന്റെ പ്രകാശനം മുഖ്യാതിഥിയും ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു.സെക്രട്ടറി എ. ആര്‍. ദേവദാസ് ജോ : സെക്രട്ടറി ടി. എ. ശശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സമാജത്തിന്‍റെ പ്രസിദ്ധീകരണമായ വിശാല കേരളത്തിന്റെ പ്രകാശനം മുഖ്യാതിഥിയും ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു.സെക്രട്ടറി എ. ആര്‍. ദേവദാസ് ജോ : സെക്രട്ടറി ടി. എ. ശശി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.