വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ നല്കി ന്യൂ ബോംബെ കേരളീയ സമാജം

ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് വാശി കേരള ഹൗസ് മനേജരുടെ സാന്നിധ്യത്തിൽ നോർക്ക ഡെവലപ്മെന്‍റ് ഓഫീസർക്ക് കൈമാറിയിരുന്നു.
Financial help for wayanad
ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ നല്കി ന്യൂ ബോംബെ കേരളീയ സമാജം
Updated on

നവി മുംബൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്കുള്ള ധനസഹായത്തിന്‍റെ രണ്ടാം ഗഡുവും കൈമാറി.നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം. സമാജത്തിന്‍റെ രണ്ടാമത്തെ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നവിമുംബൈ വാഷിയിലെ കേരള ഹൗസ് മാനേജർ എസ്.ദീപു , നോർക്ക ഓഫീസർ ഭരത്തിന് എന്നിവർക്ക് സമാജം പ്രതിനിധികൾ സഹായ ധനത്തിന്‍റെ ചെക്ക് കൈമാറി.

എൻ ബി കെ എസ് പ്രതിനിധി സംഘത്തിൽ പ്രസിഡന്‍റ് കെ.എ. കുറുപ്പ് , ജന സെക്രട്ടറി പ്രകാശ് കാട്ടാക്കട , ഖജാൻജി ജ്യോതിഷ് മയൻ , വൈസ് പ്രസിഡന്‍റ് കെ. ടി. നായർ എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് വാശി കേരള ഹൗസ് മനേജരുടെ സാന്നിധ്യത്തിൽ നോർക്ക ഡെവലപ്മെന്‍റ് ഓഫീസർക്ക് സമാജം ഭാരവാഹികൾ ഓഗസ്റ്റ് ആദ്യ വാരത്തിൽ കൈമാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com